count down

Tuesday, December 21, 2010

പ്രാകൃതത്തിലേക്കുള്ള വഴി

സാമാന്യ ബോധം എന്നൊന്നുണ്ട്.എന്തില്ലെങ്കിലും അതു വേണം മനുഷ്യന്.കേരളത്തിലെ ചിന്തിക്കാത്ത താഴെ മനസ്സുള്ള മനുഷ്യർ പറയുന്നൊരു കാര്യമുണ്ട്.അർദ്ധമനസ്സോടെയാണെങ്കിലും.പത്രക്കാരും രാഷ്ടീയക്കാരും അതിനെ സ്ഥാപിക്കുകയും ചെയ്യുന്നു.കാര്യമെന്തെന്നാൽ മുസ്ലീം സമുദായത്തിൽ നിന്നാണ് തീവ്രവാദം വരുന്നതെന്ന്.അല്ലെങ്കിൽ ആ സമുദായം അതിന്റെ മനസ്സുള്ളവരാണെന്ന്.വലിയവരെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന പലർക്കും ഒളിഞ്ഞും തെളിഞ്ഞും ഇതേ അഭിപ്രായമെന്ന അനുഭവം വേദനിപ്പിക്കുന്നതാണ്.



അല്പ ബുദ്ധികൾ എല്ലായിടത്തും ഉണ്ട്.തിരുവനന്തപുരത്ത് നടന്ന ചലചിത്രൊത്സവത്തിൽ ഒരു സിനിമ കാണാനിടയായി.”വീട്ടിലേക്കുള്ള വഴി” എന്നാണതിന്റെ പേര്. എങ്കിലും. ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന വഴി പ്രാകൃതത്തിലേക്കാണ്.കേരളത്തിലെ നല്ല മനുഷ്യർ മുസ്ലീമെന്നോ ഹിന്ദുവെന്നോ ഡോ:ബിജു (ഈ ഡോക്ടറാ‍ണ് ഇതിന്റെ സംവിധായകൻ)ലേഖനമെഴുതുന്നതു പോലെ കള്ളി തിരിച്ചല്ല ജീവിക്കുന്നത്.





ഡോക്ടർമാരൊക്കെ മണ്ടന്മാരാണെന്നൊരു ധ്വനിയും ഈ സിനിമ നൽകുന്നുണ്ട്.ഒരു സ്ത്രീ മരണശയ്യയിൽ.മരിക്കാൻ നേരത്ത് രോഗിക്കൊരാഗ്രഹം.താൻ മരിച്ചാൽ തന്റെ കുഞ്ഞിനെ അവന്റെ അച്ഛന്റെ അരികിലെത്തിക്കണം.(അച്ഛനാരെന്നറിയണ്ടെ.ഒരു കൊടും തീവ്രവാദി(മുസ്ലീം).ഇയാൾ പൊട്ടിച്ച ബോംബിൽ ഡോക്ടറുടെ ഭാര്യയും മകനും മരിക്കുന്നുമുണ്ട്).കേട്ട പാതി കേൾക്കാത്ത പാതി ഡോക്ടർ കുട്ടിയെ കപിടിച്ച് ഭീകരവാദികളുടെ സുരക്ഷിത ലോകത്തിലെത്തിക്കാൻ പെട്ടിയും വട്ടിയുമെടുത്ത് പുറപ്പെടുന്നു.ഒരു പ്രിയദർശൻ സിനിമയേക്കാളും സ്കോപ്പുണ്ട് ചിരിക്കാൻ ഈ ചിത്രത്തിൽ.



ഇന്ത്യയിലെ പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശങ്ങളിലാണ് തീവ്രവാദികൾ തിങ്ങിപ്പാർക്കുന്നത് എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ,ഇല്ലെങ്കിൽ ബിജുവിനെങ്കിലും ഇതറിയാം.കുട്ടിയേയും കൊണ്ട് ഡോക്ടർ പ്രകൃതി ഭംഗിയിലൂടെ നടക്കുന്നു.ഒപ്പം ഗസലും കവാലിയും.മുസ്ലീം തീവ്രവാദിയാണെങ്കിലും സമാധാനവാദിയെങ്കിലും ഈ സംഗീതം വേണം.അത് സിനിമയുടെ ആദ്യപാഠവും മണ്ടൻ പാഠവുമാണ്.ഈ യാത്രയിൽ ഡോക്ടർ ബന്ധപ്പെടുന്നവരെല്ലാം മുസ്ലീമുകൾ.അതും മലപ്പുറത്തും മറ്റും ഉള്ളവർ.എല്ലാവരും തീവ്രവാദി സംഘവുമായി ബന്ധമുള്ളവരും മൺ പാത്രനിർമ്മാണക്കാരെ പോലെ ബോംബുണ്ടാക്കുന്നവരും.





എല്ലാവർക്കും പൊട്ടിച്ചിരിക്കാൻ ഒരു സീനുണ്ട് ഈ ചിത്രത്തിൽ.ഡോക്ടറും കുട്ടിയും ഒരു തീവ്രവാദകുടിൽ വ്യവസായ യൂണിറ്റിൽ ചെല്ലുന്നു.അവിടെ കുറെ പന്തുകൾ ചിതറിക്കിടക്കുന്നു.കുട്ടി അതിൽ ഒന്നെടുത്ത് കളിക്കാനൊരുങ്ങുന്നു.തീവ്രവാദകുടിൽ വ്യവസായി അത് കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങി ബോംബ് വെക്കാത്ത മറ്റൊരു പന്ത് കളിക്കാൻ കൊടുക്കുകയും ചെയ്യുന്നു.

”ഇതു കൊണ്ടുപോയി കളിച്ചോ...........ഇതിൽ ബോംബില്ലാട്ടോ”.

എന്ന് എല്ലാ മലയാളസിനിമയും സംസാരിക്കുന്ന മട്ടിൽ പറയുന്നു.

ഇങ്ങനെ പോകുന്നു വീട്ടിലേക്കുള്ള വഴിയുടെ പ്രബുദ്ധമായ രംഗങ്ങൾ.



ഒന്നുണ്ട്,ശിവകാശി കലണ്ടറിന്റെ പ്രസക്തി ഈ സിനിമക്കുണ്ട്.



1 comment:

ക്രിട്ടിക്കന്‍ said...

എല്ലാവർക്കും പൊട്ടിച്ചിരിക്കാൻ ഒരു സീനുണ്ട് ഈ ചിത്രത്തിൽ.ഡോക്ടറും കുട്ടിയും ഒരു തീവ്രവാദകുടിൽ വ്യവസായ യൂണിറ്റിൽ ചെല്ലുന്നു.അവിടെ കുറെ പന്തുകൾ ചിതറിക്കിടക്കുന്നു.കുട്ടി അതിൽ ഒന്നെടുത്ത് കളിക്കാനൊരുങ്ങുന്നു.തീവ്രവാദകുടിൽ വ്യവസായി അത് കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങി ബോംബ് വെക്കാത്ത മറ്റൊരു പന്ത് കളിക്കാൻ കൊടുക്കുകയും ചെയ്യുന്നു.

”ഇതു കൊണ്ടുപോയി കളിച്ചോ...........ഇതിൽ ബോംബില്ലാട്ടോ”.