count down

Monday, September 6, 2010

ആധുനികകാലത്തെ തൃശൂർ ഫിലിംഫെസ്റ്റിവൽ

ആധുനികകാലത്തെ തൃശൂർ ഫിലിംഫെസ്റ്റിവൽ

ഫിലിം ഫെസ്റ്റിവൽ എന്ന സങ്കല്പം തന്നെ ഉണ്ടാവുന്നത് നല്ല സിനിമയുമായി ബന്ധപ്പെട്ടാണ്.പുതിയൊരു സിനിമാ സംസ്കാരം വളർത്തിയെടുക്കാൻ ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള വേറിട്ട സിനിമകളെ നമ്മുടെ പ്രേക്ഷകനെ പരിചയപ്പെടുത്തുക എന്നുള്ളതാണതിന്റെ പ്രഖ്യാപിതലക്ഷ്യം.
തൃശൂരിലും കുറച്ചു വർഷങ്ങളായി ഒരു ഫിലിംഫെസ്റ്റിവൽ നടക്കുന്നു.കോർപ്പറേഷൻ,സർക്കാർ നിയന്ത്രണത്തിലുള്ള കോർപ്പറേഷനുകൾ,മറ്റു സാമ്പത്തിക സ്രോതസ്സുകളിൽ നിന്നെല്ലാമുള്ള ലക്ഷങ്ങൾ ഇതിനുവേണ്ടി ചിലവഴിക്കപ്പെടുന്നു!
ഡിജിറ്റൽ യുഗത്തിൽ സിനിമ കാണുക എന്നത് ബുദ്ധിമുട്ടുള്ളതോ ചിലവേറിയതുമൊന്നുമല്ല.നെറ്റ് തുറന്നുവെച്ച് നിങ്ങൾക്ക് ആവശ്യമുള്ള സിനിമകൾ ഡൌൺ ലോഡ് ചെയ്യാം,കാണാം.
ഈ സാദ്ധ്യത നിലനിൽക്കെ ഫിലിം ഫെസ്റ്റിവലുകൾ ഏറ്റെടുക്കേണ്ട വെല്ലുവിളി നല്ല സിനിമളുടെ പ്രിന്റ് പ്രേക്ഷകനെ കാണിക്കുക എന്നുള്ളതാണ്.(നല്ല സിനിമ എന്തെന്നറിയാനും കുറച്ചു പണിയുണ്ട്,സംഘാടകർക്കതറിഞ്ഞുകൂടെന്ന് ഈ ഫെസ്റ്റിവൽ സിനിമകൾ തന്നെ അടിവരയിടുന്നുണ്ട്)അതിന് കുറച്ചു ബുദ്ധിമുട്ടുണ്ട്.ചിലവുമുണ്ട്.അതു കൊണ്ടു തന്നെ ഫെസ്റ്റിവൽ നടത്തിപ്പുകാർ സൂത്രപ്പണിയിലൂടെ കാര്യങ്ങൾ സാധിക്കുന്നു,ലക്ഷങ്ങൾ മടിശ്ശീലയിൽ ഉണ്ടെങ്കിലും.ഭീമാപ്പള്ളിയിലും എറണാകുളം മറൈൻഡ്രൈവിലും നെറ്റിലും കിട്ടുന്ന ഡി.വി.ഡി കൾ ഉപയോഗിക്കുക എന്നുള്ളതാണ് ഈ സൂത്രപ്പണി.പ്രിന്റിൽ കിട്ടുന്ന അനുഭവം കൊടുക്കാൻ ആധുനികനായ ഡിവിഡിക്കാവില്ലെന്ന് സാമാന്യബോധമുള്ള ആർക്കും അറിയാം,തൃശൂരിലെ ഫെസ്റ്റിവൽ നടത്തിപ്പുകാർക്ക് അറിയില്ലെങ്കിലും.
ഫെസ്റ്റിവൽ നടത്തി എന്ന മേനി പറയുന്നതിനപ്പുറം എന്തെങ്കിലും ദിശാബോധം ഇവർക്കുണ്ടെന്ന് തോന്നുന്നില്ല.സത്യൻ അന്തിക്കാടിനേയും അടൂർ ഗോപാലകൃഷ്ണനേയും ഒരേ പോലെ പരിഗണിക്കാൻ ഇവർക്കല്ലാതെ മറ്റാർക്കും ആവുമെന്ന് തോന്നുന്നില്ല.മലയാളത്തിലെ പ്രേതസിനിമ കള്ളിയങ്കാട്ട് നീലിയുടെ ഫ്രഞ്ച് പതിപ്പായ ‘ഓർഫനേജ്’ പ്രദർശിപ്പിക്കാൻ യാതൊരു സങ്കോചവുമില്ല.ഇതെന്തോന്ന് സിനിമയെന്ന് ഒരു പ്രേക്ഷകൻ ക്ഷുഭിതനായപ്പോൾ സംഘാടക മറൂപടി ‘എല്ലാം വേണ്ടെ‘ എന്നാണ്.
ഇതെന്തോന്ന് സാർ പാളയം മാർക്കറ്റോ?
സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന സാംസ്കാരിക വകുപ്പും കോർപ്പറേഷനും അനുബന്ധ സാമ്പത്തിക സ്രോതസ്സും താളത്തിനൊത്ത് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്നോ.ഇരുപതും മുപ്പതും ഉറുപ്പികക്ക് തെരുവോരങ്ങളിൽ കിട്ടുന്ന ഡിവിഡിയും വെച്ച് എന്ത് സാമ്പത്തിക അഴിമതി കാ‍ട്ടിയാലും ആരും ചോദിക്കാനില്ലെന്നോ.
വിഷയം സാംസ്കാരികമായതിനാൽ പ്രതികരിക്കാൻ പ്രതിപക്ഷത്തിനും പേടിയാണ്.ആധുനിക ചിത്രകല പോലെ എന്തോ മനസ്സിലാവായ്ക അതിലുമുണ്ടല്ലോ. ബുദ്ധിജീവി(?)കളുടെ നല്ല കാലം.
വാ‍യിൽ കൊള്ളാത്ത വർത്തമാനം പറഞ്ഞ് രസിച്ചു ജീവിക്കാമല്ലോ.

1 comment:

ക്രിട്ടിക്കന്‍ said...

വിഷയം സാംസ്കാരികമായതിനാൽ പ്രതികരിക്കാൻ പ്രതിപക്ഷത്തിനും പേടിയാണ്.ആധുനിക ചിത്രകല പോലെ എന്തോ മനസ്സിലാവായ്ക അതിലുമുണ്ടല്ലോ. ബുദ്ധിജീവി(?)കളുടെ നല്ല കാലം.വാ‍യിൽ കൊള്ളാത്ത വർത്തമാനം പറഞ്ഞ് രസിച്ചു ജീവിക്കാമല്ലോ.